ഇടക്കിടെ വികാരങ്ങള്‍ക്ക് അടിമപ്പെടാരുന്ടെങ്കിലും ഇത് വരെ എന്നോട് ജയിക്കാന്‍ വികാരത്തിന് കഴിഞ്ഞിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല, പല തവണ ഞാന്‍ തോല്‍വി സമ്മതിച്ചിട്ടുണ്ട്. ഞാന്‍ തോല്‍വി സമ്മതിച്ചു കൊടുത്ത രണ്ടു വികാരങ്ങളാണ് സ്നേഹവും ദേഷ്യവും ..... ഇവ എന്റെ ജന്മ സിദ്ധികളാണെന്ന സിദ്ധാന്തവും എനിക്കില്ല,........
ആകെയുള്ള ആയുധം M.Sc Computer Science ഉം കുറച്ചു പ്രോഗ്രാമ്മിംഗ് ലോജിക്കും പിന്നെ ജീവിക്കാന്‍ ചിലര്‍ തന്ന പ്രജോദനങ്ങളും.....
ഇപ്പോള്‍ മലപ്പുറം ജില്ലാ ആസ്ഥാനത്ത് പ്രോഗ്രമ്മരായി അന്നത്തിനുള്ള വഴി കണ്ടെത്തുന്നു.........
call: +91 9847024681
ജീവിത യാത്രയില്‍ എങ്ങോ ഒരു തേങ്ങല്‍ കേട്ടു. രാത്രിയുടെ നിശബ്ദതയില്‍ എങ്ങോ നിന്നൊരു തേങ്ങല്‍ . അതു എവിടെനിന്നോ, എങ്ങു നിന്നോ, എന്നറിയില്ല. ഒരു പക്ഷെ അതു എന്റെ തന്നെ ഹൃദയ തന്ത്രികളില്‍ നിന്നും ഉയര്‍ന്നതാവാം. അതല്ലെങ്കില്‍ അതു പ്രബഞ്ചത്തിന്റെ തേങ്ങലുമാവാം .ആ തേങ്ങലിന്റെ പ്രതിബിംഭങ്ങളെന്നോണം, ഇന്നും എന്റെ ഉള്ളില്‍ അതു മുഴങ്ങുന്നു. എത്ര മുങ്ങി കുളിച്ചാലും , നിര്‍മാര്‍ജ്ജന ക്രിയകള്‍ ചെയ്താലും, വിട്ടുമാറാതെ, സഹചാരിയെപൊലെ......
No comments:
Post a Comment