പാതിയടഞ്ഞ ജാലകപ്പലകയുടെയും
തുരുമ്പിന്‍ കവചത്താല്‍ നുറുങ്ങിയ അഴികള്‍ക്കിടയിലൂടെയും
എന്നിലേക്കെത്തിയ പ്രഭാതത്തിന്‍ നേര്‍ത്ത വെയില്‍ കണങ്ങള്‍ ,
തിമിരമേന്തിയ എന്‍ കണ്ണിമകളെ താനെ ചിമ്മിച്ചു കൊണ്ടിരുന്നു.
കുട്ടിക്കാലത്തിലെവിടെയോ ഉമ്മ കൊച്ചു പെങ്ങളെ പ്രഭാതത്തിന്‍ പൊന്‍നാര്‍പ്പുകള്‍ കൊള്ളിച്ചിരുന്നത് ശരീരത്തിലെ മഞ്ഞപ്പു മാറാനും പ്രസരിപ്പിനുമാണെന്നു മൊഴിഞ്ഞിരുന്നത് മാഞ്ഞു കൊണ്ടിരിക്കുന്ന എന്റെ ഓര്‍മ്മശകലങ്ങളില്‍ മിന്നിമാഞ്ഞു.
നിമിഷ നേരത്തേക്കാണെങ്കിലും കുട്ടിക്കാലത്തെ ഓര്‍മകള്‍ , കാലത്തിന്റെ കയ്യൊപ്പുകള്‍ പതിഞ്ഞു ചുക്കിച്ചുളിഞ്ഞ എന്റെ ശരീരത്തിലെവിടെയോ വെയില്‍ നാര്‍പ്പുകളെക്കാള്‍ പ്രജോധനമുളവാക്കി.
എന്തോ, ശ്വാസോഛാസം പോലെ ഞാനറിയാതെ എന്റെ കൈപത്തി കാലിലെ മുറിവുകളില്‍ ആര്‍ത്തി പൂണ്ട് മല്‍സരിക്കുന്ന ഈച്ചകള്‍ക്കു നേരെ വീശിക്കൊണ്ടിരുന്നു.
കാലത്തിന്റെ കലിയൊച്ചകളെപ്പഴോ എന്നെ തികഞ്ഞ നിശബ്ദതയിലേക്കാഴ്ത്തിയിരുന്നു.
വാര്‍ദ്ധക്യത്തിന്റെ പടുവേരുകള്‍ എന്നെ തീര്‍ത്തും ശാന്തതയുടെ തീരത്തേക്കു മാടിവിളിച്ചു കൊണ്ടിരുന്നു.
കാലം മായിച്ചിട്ടും മായാത്ത ഓര്‍മയുടെ അവശേഷിപ്പുകള്‍ ഊര്‍ജ്ജത്തിന്‍ ഉറവിടമെന്നോണം ഞാന്‍ ഭൂതകാലത്തിന്‍ കിനാവു കണക്കെ കണ്ടുകൊണ്ടിരുന്നു.
കുട്ടിക്കാലത്താസ്വദിച്ച ലാളനകള്‍ , ചെയ്ത വിക്ര്‍തികള്‍ , കണ്ട സ്വപ്നനങ്ങള്‍ ,
പതുക്കെ ഞാനറിയാതെ എന്നിലേക്കെത്തിയ യൌവ്വനം , യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതിനു മുമ്പാഘോഷിച്ച ആരവങ്ങള്‍ , അതിന്റെ തിമര്‍പ്പിലെപ്പഴോ ഒഴുകിയെത്തിയ പ്രാരാബ്ധമെന്ന വാസ്തവം , ഒരിക്കലും മാഞ്ഞു പോകില്ലെന്നു ഉറപ്പിച്ച ചിത്രങ്ങള്‍ മാഞ്ഞപ്പോഴുണ്ടായ വേദനകള്‍ , യാതനകള്‍ മറച്ചു പിടിച്ചു ആടിയ വേഷങ്ങള്‍ , മുന്നൊരുക്കള്ക്കു സമയം വിളിച്ചുപറയാതെ പിടിച്ചുലച്ചുകൊണ്ട് വന്ന വാര്‍ദ്ധക്യം .
മങ്ങിയ കണ്ണു തിരുമ്മിക്കൊണ്ട് ഇടക്കെപ്പഴോ കാറ്റ് താനെ തുറന്ന ജാലകത്തിലൂടെ നോക്കിയപ്പോള്‍ ഒരു മഞ്ഞ ബോര്‍ഡ് കാണുന്നുണ്ട് .
നയനങ്ങള്‍ക്കു അതിലെ അക്ഷരങ്ങളെ തിരിച്ചറിയാനുള്ള ശേഷിയില്ലായിരുന്നു..
എങ്കിലും അതിലെ രണ്ടാമതെ വാക്ക് ഉള്‍ക്കണ്ണുകള്‍ തിരിച്ചറിഞ്ഞു - "വൃദ്ധസദനം"

No comments:
Post a Comment