ഇവിടെ ഒരു പക്ഷെ നിങ്ങള്‍ക്ക് എന്റെ തേങ്ങലിന്‍ മാറ്റൊലി കേള്‍ക്കാം , തേങ്ങലിന്‍ നൊമ്പരം കൊണ്ട കണ്ണുനീരിന്‍ പാടുകള്‍ കാണാം .........

ചിന്ത

ചിന്തിച്ചിരിക്കാന്‍ എനിക്കാവുന്നില്ല താനും
ചിന്തിക്കുന്നതിനൊന്നും ഒരര്‍ത്ഥം കിട്ടുന്നില്ല താനും

അലയുന്നു, തിരയുന്നു പകലന്തിയോളം
അന്തിക്കും മെത്തയില്‍ മിത്രം ചിന്ത മാത്രം

കാണും കിനാവുകള്‍ ചിന്തകള്‍ക്കുറവിടം
ചിന്തകള്‍കാശ്രയം പകല്‍ കിനാവുകള്‍ മാത്രം

വിങ്ങുന്ന നീറുന്ന ചിന്തകളെറിയാന്‍ കൂട്ടായ്
മിന്നിതിളങ്ങും തരിമണല്‍ തീരത്തെ ശാന്തത മാത്രം

ആശയാം ചിന്തകള്‍ മിഥ്യയായീടുമ്പോള്‍
പ്രതീക്ഷ തന്‍ ചിന്തുകള്‍ മാത്രം എന്നിലാശ്രയം

ലക്ഷ്യത്തിന്‍ പാത വക്കിലും ചിന്തകളുണ്ട് കൂടെ
ലക്ഷ്യത്തിലെത്താനൊരു യോഗമവാം ഈ ചിന്ത...

No comments:

Post a Comment