ഇവിടെ ഒരു പക്ഷെ നിങ്ങള്‍ക്ക് എന്റെ തേങ്ങലിന്‍ മാറ്റൊലി കേള്‍ക്കാം , തേങ്ങലിന്‍ നൊമ്പരം കൊണ്ട കണ്ണുനീരിന്‍ പാടുകള്‍ കാണാം .........

കോട്ടക്കുന്നില്‍ ധനു മാസത്തിലെ ഒരു പൊന്‍ പുലരി......

           മലപ്പുറത്തിന്റെ പ്രകൃതി രമണീയതയുടെ മുഖ മുദ്രയായ ( സത്യത്തില്‍ പ്രകൃതിയുടെ പൌരാണികതക്കു മാനുഷിക കരങ്ങളാല്‍ നിറം ചാര്‍ത്തിയതാണെങ്കിലും ) കോട്ടക്കുന്നില്‍ ധനു മാസത്തിലെ ഒരു പൊന്‍ പുലരിയില്‍ എന്റെ കാമറയില്‍ ( ഒരു ജാടക്ക് പറഞ്ഞതാ, കൂട്ടുകാരന്റെ കാമറ ആയിരുന്നു ) ഒപ്പിയും ഒപ്പാതെയും  എടുത്ത ചില രംഗങ്ങള്‍.


         അതെ 2011 ലെ ഡിസംബര്‍ മാസത്തിലെ ( സാഹിത്യമല്ലിത് സത്യം മാത്രം ), മലയാളത്തിലെ ധനു മകര മഞ്ഞിന് വഴി മാറി കൊടുക്കുന്ന ഇടവേള, ഒരു അവധി ദിവസമായ ഞായറാഴ്ച പതിവില്ലാതെ അന്ന് ഞാന്‍ രാവിലെ 5 മണിക്ക് എണീറ്റു, കാരണം ഒന്നുമല്ല തലേ ദിവസം കുട്ടുകാരന്റെ കയ്യില്‍ നിന്നും കൊണ്ട് വന്ന ആ നികോണ്‍ കാമറ മാത്രമായിരുന്നു. എല്ലാ അഴ്ച്ചയിലെയും ഞായറാഴ്ചകള്‍ തരുന്നത് പവിഴപുറ്റില്‍ പരതുന്നവന്നു മുത്ത് കാണുമ്പോഴുള്ള സന്തോഷമാണ്.
          അതെ അന്ന് ഞാന്‍ ആ കാമറ വാങ്ങിയതും അതിനായിരുന്നു ആ മുത്തുകള്‍ എന്നും ഓര്‍മിക്കാവുന്ന സ്റ്റില്ലുകളാക്കി മാറ്റാന്‍ മാത്രം.

          അങ്ങനെ ആത്മാര്‍ത്ഥ സുഹൃത്തിനെയും വിളിച്ചുണര്‍ത്തി നേരെ വിട്ടു കോട്ടക്കുന്നിലേക്ക്. കോട്ടക്കുന്നിലേക്കുള്ള കയറ്റം ബൈക്കില്‍ കയറുമ്പോള്‍ തന്നെ മകരത്തിന്റെ ആഗമനത്തെ ഇളം കാറ്റുകള്‍ ഞങ്ങളെ തലോടിക്കൊണ്ട് അറിയിക്കുന്നുണ്ടായിരുന്നു.  തോളത്ത് കിറ്റില്‍ കിടക്കുന്ന നികോണിന്റെ 14 mp മാത്രമായിരുന്നു മനസ്സില്‍ എന്നത് കൊണ്ടാവാം ആ തണുപ്പിന്റെ തലോടലുകള്‍ക്ക്‌ ആസ്വാദനം കുറഞ്ഞു പോയത് .

        ദേ എത്തി , അതെ കോട്ടക്കുന്നിന്റെ മുകളില്‍, പാര്‍ക്കിംഗ് ബെയില്‍ നിറയെ ആഡംബരവും അല്ലാത്തതുമായ കാറുകളും മോഡിഫൈഡ്‌ ബൈക്കുകളും വരിയും നിരയുമായി കിടക്കുന്നു. അതിനിടയിലെ ഒരു ഗ്യാപ്പില്‍,  അല്ലോയ് വീല്‍ ഇല്ലെങ്കിലും പള്‍സര്‍ ആണല്ലോ എന്ന അഹങ്കാരത്തോടെ ഞങ്ങളും കയറ്റി ഞങ്ങളുടെ പള്‍സര്‍. 

         Any way  ഇനി അവിടെ കണ്ട കുറച്ചു കാഴ്ചകളാവാം :-

         മലമടക്കുകള്‍ക്ക് അപ്പുറത്ത് കിഴക്ക് നിന്നും എത്തി നോക്കുന്ന സുര്യന്‍ 



         എത്തി നോക്കുന്ന സുര്യനെ കാണാന്‍ മന്ദ മാരുതനില്‍ മല്‍സരിച്  ആടിയുലയുന്ന പുല്‍കൊടികള്‍


         പ്രായത്തെ അധിജീവിക്കാനും , യവ്വനത്തിന്റെ ചുറു ചുറുപ്പു നില നിറുത്തുവാനും , കൌമാര കാന്തി വര്‍ധിപ്പിക്കാനും , കുടവയറിനോട് പോരാടുവാനും, കൊളസ്ട്രോള്‍ ആന്‍ഡ്‌ ഷുഗര്‍ കണ്ദ്രോളിങ്ങിനും ഫുട്പാത്തിലുടെ സ്ത്രീ പുരുഷ ബേദ മന്യേ നെട്ടോട്ടം പായുന്ന ഒരു പട. ( മാനഹാനി ഭയന്നു സ്ത്രീ ജനങ്ങളുടെ സ്നാപ്സ്‌ പകര്‍ത്തിയിട്ടില്ല )



          ഇളം വെയിലാസ്വദിച്ചു ചര്‍ച്ചകളില്‍ മുഴുകി നടക്കുന്നവര്‍

 
          ഇതിലൊക്കെ എന്തോന്ന് എന്നും കളിയിലാണ് കാര്യം എന്ന ബോധത്തോടെ  കളിയിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ 


           വെയില്‍ നാമ്പുകളെ നോക്കി വിടരാന്‍ കൊതിക്കുന്ന പുമൊട്ടുകളും, കാറ്റിനു ഇളം നൈര്‍മല്യം പകരാന്‍ തയ്യാറായി ദളങ്ങള്‍ വിടര്‍ത്തി  നില്‍ക്കുന്ന പുഷ്പങ്ങളും 


 
          പൂരപ്പറമ്പിലെ ബാക്കി പത്രം പോലെ അടുത്ത പര്യാടന സ്ഥലത്തേക്കുള്ള വണ്ടിയും കാത്ത് നില്ക്കുന്നു , കഴിഞ്ഞ എക്സിബിഷനിലെ യന്ത്ര ഊഞ്ഞാല്‍ , താല്‍ കാലിക ഇരിപ്പിടങ്ങള്‍
         

            ഇതിനൊക്കെ ഇടയില്‍ ആദ്യമായി കോട്ടക്കുന്നില്‍ വന്ന സഞ്ചാരികളെ പോലെ എല്ലാം സ്നാപ്പുകളാക്കി മാറ്റി ഞങ്ങളും   

        8 (am)  മണിയോടെ തിരിച്ചു ഇറങ്ങിയപ്പോഴേക്കും ഫുട്പാതും പാര്‍ക്കിംഗ് ബേയും  തിരക്കൊഴിഞ്ഞിരുന്നു, നീല വിരിച്ച ആകാശം ഞങ്ങളെ നോക്കി അടുത്ത അവധി ദിവസം ആശംസിക്കുന്നുണ്ടായിരുന്നു


     

2 comments:

കുന്നെക്കാടന്‍ said...

very nice comments and photos,
u can take more pics


al wishes

noufal said...

നല്ല ഫോട്ടോസ്‌....... നന്നായി

Post a Comment