എന്നിലെന്‍ സന്തോഷാശ്രുതി തളിച്ചില്ലേ
ഞാന്‍ നിങ്ങളില്‍ നിങ്ങള്‍ക്കു വേണ്ടി
എന്നിലെ നീര്‍, നീര്‍ തിമര്‍ത്തപ്പോള്‍
ആര്‍പ്പു വിളിച്ചില്ലേ നിങ്ങളൊക്കെ
വിതച്ചു, വിതച്ചു പോയ് നിങ്ങളെന്നില്‍
തളിര്‍ത്തു ഞാന്‍ നിങ്ങള്‍ക്കായ് മാത്രം
അരിഞ്ഞെടുത്തു നിങ്ങളെന്‍ കതിര്‍നാമ്പുകള്‍
അരിയാം, അതും നിങ്ങള്‍ക്കു മാത്രം
കൊയ്തോ ചവിട്ടി മെതിച്ചെടുത്തൊ എന്‍ നെന്‍ചകം
കൊയ്യുന്നതും നിങ്ങളാവണമെന്നു മാത്രം
സഹനം , ക്ഷമയും ലാളനയുമാവാം
അമ്മതന്‍ മക്കള്‍ക്കു വേണ്ടി മാത്രം
തണലേകാം കുളിരേകാം അരുമയാവാം
മാത്രുവാല്‍ സല്യത്തിന്‍ മാധുര്യമാകാം
ഇനിയെന്തു വേണമെന്നു പറഞ്ഞു കൊള്‍ക
അമ്മതന്‍ അമ്മിഞ്ഞപ്പാലുമാവാം
എങ്കിലുമെന്‍ ,രോധനം കെള്‍ക്കാനിവിടെ
മക്കളില്‍ നിന്നാരുമില്ലെന്നു മാത്രം
ജീവനാം യാചനക്കയ് തട്ടിമാറ്റി
കീറുന്നു, കീറുന്നു എന്നുമെന്‍ മാറിടം
കേഴുന്നു എന്‍ജീവനായ്,
എനിക്കല്ല, പേരക്കിടാങ്ങള്‍ക്കായ്
ഒലിച്ചിറങ്ങി എന്‍ കണ്ണീര്‍ദളങ്ങള്‍
അതും മോന്തുന്നു ആര്‍പ്പുവിളികളോടെ
വറ്റി വരണ്ട കണ്ണീര്‍ ചാലുകളത്രയും
കിളച്ചു മറിച്ചു പൊന്നിന്‍ കണങ്ങള്‍ക്കായ്
അമ്മതന്‍ അമ്മിഞ്ഞ മാത്രമെന്തിനു വെറുതെ,
വിട്ടില്ല, അതും ഊറ്റി കുടിപ്പൂ മക്കള്‍
കാലമിത്രയും ദാഹമകറ്റിയ അമ്മക്കു
ദാഹശമനി വിഷമയം മാത്രം
കൊഴിയുന്നു പൂമൊട്ടുകള്‍ വിടരും മുംപെ
അടര്‍ന്നു വീഴുന്നു ദളങ്ങള്‍ മണമറിയും മുംപെ
അനുഗ്രഹം ചൊരിയേണ്ട അമ്മതന്‍ കൈകളില്‍
നിന്ദിതമാം യന്ത്ര കൈകള്‍ മാത്രം
മര്‍മ്മമെന്നില്ല പന്‍ചേന്ദ്രിയങ്ങളെന്നില്ല
എല്ലാം ഞെക്കീഞെരുക്കീടുന്നു
എന്നിട്ടവര്‍ നെട്ടീ തരിച്ചീടുന്നു
ഹ്രിദയമിടിപ്പിന്‍ നിരക്കു കൂടീടുംപോള്‍
ലാളന സ്പര്‍ശനമേറ്റൊരാ മാറിടത്തിന്‍ സ്പന്ദനമറിയാന്‍
അവര്‍ക്കു, റിക്റ്റര്‍ സ്കെയിലു വേണമത്രേ
മാന്തുന്നു മാന്തുന്നു മാന്തി ക്കൂട്ടീടുന്നു
ആക്രാന്തം തീരാത്തൊരീ മക്കള്‍
ഞാന്‍ നിങ്ങളില്‍ നിങ്ങള്‍ക്കു വേണ്ടി
എന്നിലെ നീര്‍, നീര്‍ തിമര്‍ത്തപ്പോള്‍
ആര്‍പ്പു വിളിച്ചില്ലേ നിങ്ങളൊക്കെ
വിതച്ചു, വിതച്ചു പോയ് നിങ്ങളെന്നില്‍
തളിര്‍ത്തു ഞാന്‍ നിങ്ങള്‍ക്കായ് മാത്രം
അരിഞ്ഞെടുത്തു നിങ്ങളെന്‍ കതിര്‍നാമ്പുകള്‍
അരിയാം, അതും നിങ്ങള്‍ക്കു മാത്രം
കൊയ്തോ ചവിട്ടി മെതിച്ചെടുത്തൊ എന്‍ നെന്‍ചകം
കൊയ്യുന്നതും നിങ്ങളാവണമെന്നു മാത്രം
സഹനം , ക്ഷമയും ലാളനയുമാവാം
അമ്മതന്‍ മക്കള്‍ക്കു വേണ്ടി മാത്രം
തണലേകാം കുളിരേകാം അരുമയാവാം
മാത്രുവാല്‍ സല്യത്തിന്‍ മാധുര്യമാകാം
ഇനിയെന്തു വേണമെന്നു പറഞ്ഞു കൊള്‍ക
അമ്മതന്‍ അമ്മിഞ്ഞപ്പാലുമാവാം
എങ്കിലുമെന്‍ ,രോധനം കെള്‍ക്കാനിവിടെ
മക്കളില്‍ നിന്നാരുമില്ലെന്നു മാത്രം
ജീവനാം യാചനക്കയ് തട്ടിമാറ്റി
കീറുന്നു, കീറുന്നു എന്നുമെന്‍ മാറിടം
കേഴുന്നു എന്‍ജീവനായ്,
എനിക്കല്ല, പേരക്കിടാങ്ങള്‍ക്കായ്
ഒലിച്ചിറങ്ങി എന്‍ കണ്ണീര്‍ദളങ്ങള്‍
അതും മോന്തുന്നു ആര്‍പ്പുവിളികളോടെ
വറ്റി വരണ്ട കണ്ണീര്‍ ചാലുകളത്രയും
കിളച്ചു മറിച്ചു പൊന്നിന്‍ കണങ്ങള്‍ക്കായ്
അമ്മതന്‍ അമ്മിഞ്ഞ മാത്രമെന്തിനു വെറുതെ,
വിട്ടില്ല, അതും ഊറ്റി കുടിപ്പൂ മക്കള്‍
കാലമിത്രയും ദാഹമകറ്റിയ അമ്മക്കു
ദാഹശമനി വിഷമയം മാത്രം
കൊഴിയുന്നു പൂമൊട്ടുകള്‍ വിടരും മുംപെ
അടര്‍ന്നു വീഴുന്നു ദളങ്ങള്‍ മണമറിയും മുംപെ
അനുഗ്രഹം ചൊരിയേണ്ട അമ്മതന്‍ കൈകളില്‍
നിന്ദിതമാം യന്ത്ര കൈകള്‍ മാത്രം
മര്‍മ്മമെന്നില്ല പന്‍ചേന്ദ്രിയങ്ങളെന്നില്ല
എല്ലാം ഞെക്കീഞെരുക്കീടുന്നു
എന്നിട്ടവര്‍ നെട്ടീ തരിച്ചീടുന്നു
ഹ്രിദയമിടിപ്പിന്‍ നിരക്കു കൂടീടുംപോള്‍
ലാളന സ്പര്‍ശനമേറ്റൊരാ മാറിടത്തിന്‍ സ്പന്ദനമറിയാന്‍
അവര്‍ക്കു, റിക്റ്റര്‍ സ്കെയിലു വേണമത്രേ
മാന്തുന്നു മാന്തുന്നു മാന്തി ക്കൂട്ടീടുന്നു
ആക്രാന്തം തീരാത്തൊരീ മക്കള്‍














