ഇവിടെ ഒരു പക്ഷെ നിങ്ങള്‍ക്ക് എന്റെ തേങ്ങലിന്‍ മാറ്റൊലി കേള്‍ക്കാം , തേങ്ങലിന്‍ നൊമ്പരം കൊണ്ട കണ്ണുനീരിന്‍ പാടുകള്‍ കാണാം .........

മൗനം


പഴങ്കഞ്ഞി


കരിയില


തുള്ളി


മഴയൊന്നു പെയ്തിരുന്നെങ്കിൽ


തികയുന്നില്ലാ വിഹിതം !

പിറന്നു വീണപ്പോളവള്‍
കുടുംബത്തിന്‍ കണ്‍മണി
പിച്ച വെച്ചപ്പോളവള്‍
അച്ഛന്റെ  പൊന്‍മണി
തുള്ളിച്ചാടുംബോളവള്‍
അമ്മതന്‍ തങ്കക്കുടം 

കരയാറില്ലവള്‍
അമ്മതന്‍ ലാളനയുള്ളപ്പോള്‍
ചിരിക്കാറുണ്ടവള്‍
അച്ഛന്റെ തോളിലേറുമ്പോള്‍

യവ്വനത്തിന്‍ കിളിവാതില്‍
അവളെ മെല്ലെ മുട്ടിവിളിച്ചീടുമ്പോള്‍
അമ്മതന്‍ മനസ്സില്‍ വെമ്പലായ്
അച്ഛന്റെ മനസ്സിലോ കനലുമായ്

വാര്‍ധക്യത്തിലുമാ അച്ഛന്റെ വെപ്രാളം
കണ്ടിടുമ്പോള്‍ അമ്മക്കും സങ്കടം
ഓടിടുന്നവര്‍ കണ്‍മണിയെ ഒരുക്കാനായ്
കണ്ണിമ അടയും മുമ്പേ ഇറക്കാനായ്

തികയുന്നില്ലാ വിഹിതം
കിടപ്പാടം പണയത്തിലായിട്ടും
എങ്കിലൂമവര്‍ തങ്കക്കുടത്തെ ഒരുക്കീ വിട്ടിടുന്നൂ
അച്ഛനൂമമ്മക്കും കൂട്ടായ് കടങ്ങള്‍ മാത്രം

എന്നിട്ടുമവള്‍ ഏറ്റിടുന്നു കുത്തു വാക്കുകള്‍
വിഹിതം പോരെന്നോരു പഴിയുമായ്

ഓരുനാള്‍ വാര്‍ത്ത വന്നിടുന്നു
കണ്‍മണിയോ  കനലായ് എരിഞ്ഞടങ്ങി

ഇന്നാ അച്ഛനൂമമ്മയും നീറിടുന്നു
കുഴിമാടത്തിന്‍ ശാന്തതയില്‍ നിന്നു കോണ്ട്

എങ്കിലുമവര്‍ക്കില്ലാ വെറുപ്പോ പകയോ
സമാധാനിച്ചീടുന്നവര്‍ വിധിയെ പഴിചാരി മാത്രം

തിര